12:27am 07 November 2026
NEWS
കേരളത്തിൽ 5000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ച് ദുബായ് ഷറഫ് ഗ്രൂപ്പ്
22/02/2025  02:19 PM IST
nila
കേരളത്തിൽ 5000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ച് ദുബായ് ഷറഫ് ഗ്രൂപ്പ്

കേരളത്തിൽ 5000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷറഫ് ഗ്രൂപ്പ്.  കൊച്ചിയിൽ നടക്കുന്ന ഗ്ലോബൽ ഇൻവെസ്റ്റേർസ് സമ്മിറ്റിലാണ് കമ്പനിയുടെ പ്രഖ്യാപനം. ലോജിസ്റ്റിക്സ് മേഖലയിലാകും നിക്ഷേപം നടത്തുകയെന്നും ഗ്രൂപ്പ് മേധാവി ഷറഫുദ്ദീൻ ഷറഫ് മാധ്യമങ്ങളോട് പറഞ്ഞു.  വ്യവസായ സെക്രട്ടറിക്കൊപ്പമായിരുന്നു ഷറഫുദ്ദീൻ ഷറഫ് മാധ്യമങ്ങളെ കണ്ടത്. 

 കേരളത്തിലെ രണ്ട് സ്ഥലങ്ങളിൽ 5000 കോടിയുടെ നിക്ഷേപമാണ് കമ്പനി ഉദ്ദേശിക്കുന്നത്. ആകർഷകമായ രീതിയിൽ സംഘടിപ്പിച്ച് ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടി വലിയ വിജയമാക്കിയ സർക്കാരിനെയും മന്ത്രിയെയും ഷറഫുദ്ദീൻ ഷറഫ് അഭിനന്ദിച്ചു. ഇന്ത്യയിലെ പ്രധാന ഏഴ് സിറ്റികളിൽ ഷറഫ് ഗ്രൂപ്പിന് വ്യവസായങ്ങളുണ്ട്.

ആദ്യ ദിവസം തന്നെ ഗ്ലോബൽ ഇൻവസ്റ്റേഴ്സ് മീറ്റിൽ വൻ നിക്ഷേപ വാഗ്ദാനം ആണ് ഉണ്ടായത്. അദാനി ഗ്രൂപ്പ് 30000 കോടിയുടെ നിക്ഷേപമാണ് പ്രഖ്യാപിച്ചത്. ഇതിൽ വിഴിഞ്ഞത്ത് 20,000 കോടിയുടെ അധിക നിക്ഷേപമെത്തും. അദാനി ഗ്രൂപ്പ് 5000 കോടിയുടെ ഇ കൊമേഴ്സ് ഹബ് പദ്ധതി അദാനി തുടങ്ങും. തിരുവനന്തപുരം വിമാനത്താവളത്തിൽ 5000 കോടിയുടെ വികസന വാഗ്ദാനമാണ് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img